Popular Posts

2011, ഫെബ്രുവരി 16, ബുധനാഴ്‌ച

വരള്‍ച്ച വിരിച്ചിട്ടൊരു വാനമാണ്
മേഘങ്ങള്‍ പിഴിഞ്ഞൊഴിക്കുന്നത്
പച്ചയറിഞ്ഞിറ്റുന്ന നറും കുളിരാണ്
ഈ തോര്‍ച്ചയെ കാത്തിരിക്കുന്നത്
നനകുടിച്ചുണരുന്ന കുറും പച്ചയാണ്
വെയില്‍ കിളിര്‍പ്പുകളുടെ
കനിവും നോക്കിനില്‍ക്കുന്നത്
ഇലയടച്ച് നാമ്പിട്ട മൊട്ടാണ്
സുഗന്ധം തിരഞ്ഞ പരാഗത്തിന്‍റെ
ചിറകനക്കം കാതോര്‍ക്കുന്നത്
പൂവിന്‍റെ നിറമറ്റ സത്തയാണ്
ഫലത്തിന്‍റെ നിനവുണ്ട് കൊഴിയുന്നത്
വിത്തടക്കത്തിന്‍റെ പഴുപ്പാണ്
കാറ്റേറ്റു മൂക്കുന്ന പകപ്പില്‍
സ്വാതന്ത്ര്യത്തിലേയ്ക്ക് പിളര്‍ന്നളിയുന്നത്
മണ്ണറിയാനിറങ്ങിയ വേരാണ്
തളിരായി തണലായെനിക്ക്
വഴിനീളെ പ്രതീക്ഷയേകുന്നത്.