
സ്കൂള്‍-ബസ്
നഴ്സറിയില്‍ നിന്നും "ശോഭന"യിലേക്കുള്ള
ദൂരം ഒരു ബസ് കൊണ്ട് ചേര്‍ത്തുകെട്ടിയതാണ്.
ഞ്ഞൂഞ്ഞിന്റൊപ്പം
റബ്ബര്‍ മരങ്ങളുടെ നിഴല്കാനങ്ങളില്‍
വെയില്‍പറ്റങ്ങള്‍ തുന്നിയിട്ട നൂല്‍വഴി
കാറ്റിനൊപ്പം എത്തിപ്പിടിച്ചാല്‍
അതിന്ററ്റത്തു അന്ത്രമാനിക്കാന്റെ
'ഹാജറ' ഹാജറാണ്.
ബസിന്റെ അനന്തമായ
ചരിഞ്ഞാട്ടങ്ങളുടെ ഇരപ്പില്‍
"ടൈ" മുറുകിയ കഴുത്തഴിക്കാന്‍ നോക്കുമ്പോള്‍
എന്നും ഓക്കാനം വരുന്ന "ചെയ്ത്താന്‍ മുക്ക്".
ഇത്തിരിപ്പോന്ന "ബാര്‍ബി"-കളെയും
ഒക്കത്തൊതുക്കി 'ജിഷ'-ച്ചെച്ചിക്ക്
ബാഗുകള്‍ക്കൊപ്പം ലോഹ്യങ്ങളും കൈമാറുന്നുണ്ടാകും
ചില ദൈര്‍ഘ്യമേറിയ സ്റ്റോപ്പുകള്‍.
സമയാസമയങ്ങളില്‍ ചര്‍ദ്ദിലിന്റെ
ഷട്ടറിട്ട പശ്ചാത്തലം
ഉഷ്ണം ഉഷ്ണേന ശാന്തി എന്നപോലെ
ഇടയ്ക്ക് "കീ" കൊടുത്തുവച്ച കരച്ചിലുകള്‍.
ഗള്‍ഫ് ഡാഡിയും,
ബെര്‍ത്ത്-ഡേ വിശേഷങ്ങളുടെ
പാഞ്ഞുനടക്കുന്ന "ക്യാരാമില്‍ക്കും"
കൌതുകം കൊണ്ടാണ് കണ്ണിലൊട്ടുക.
'മെല്‍വി'-ന്റെ ബ്ലാ...ബ്ലാ കാണുമ്പോള്‍
അവന്റെ ചേച്ചിമാരെപ്പോലെ അവനും
ആണ്‍-വേഷം കെട്ടിയ പെണ്ണാണ്
എന്നാണു തോന്നുക.
കോഴിപ്പള്ളി പാലം കടന്നാല്‍
കുടം പിടിച്ചൊരു പെണ്ണ്
കാവല്‍ നില്‍ക്കുന്ന വാട്ടറതോരറ്റി.
ഇനിയാണ് റഫ്-ബുക്കിന്റെ ബ്ലാങ്കിലേക്ക്
'ബേസിലി'-നെയും, ഉറങ്ങുന്ന
"പോണി-ടെയിലിനെ"യും പകര്‍ത്തേണ്ടത്.
അവനവിടെ കുടിയേറാന്‍ തുടങ്ങുമ്പോള്‍ ആകും
ഹോം-വര്‍ക്കിന്റെ രൂപത്തില്‍
മറവി മിന്നായംപോലെ
സ്കറിയാ സാറിന്റെ ചൂരലിലേക്ക് മുറിച്ചുകുത്തുക.
ഹോ... സമാധാനം...
ഫീസടക്കാത്തവന്റെ കണക്കുകള്‍
ക്ലാസ്സിന്റെ അരികുകള്‍ക്കും അപ്പുറത്താണല്ലോ,
നാളെ മുതല്‍ ഈ ബസിന്റെയും...!
നഴ്സറിയില്‍ നിന്നും "ശോഭന"യിലേക്കുള്ള
ദൂരം ഒരു ബസ് കൊണ്ട് ചേര്‍ത്തുകെട്ടിയതാണ്.
ഞ്ഞൂഞ്ഞിന്റൊപ്പം
റബ്ബര്‍ മരങ്ങളുടെ നിഴല്കാനങ്ങളില്‍
വെയില്‍പറ്റങ്ങള്‍ തുന്നിയിട്ട നൂല്‍വഴി
കാറ്റിനൊപ്പം എത്തിപ്പിടിച്ചാല്‍
അതിന്ററ്റത്തു അന്ത്രമാനിക്കാന്റെ
'ഹാജറ' ഹാജറാണ്.
ബസിന്റെ അനന്തമായ
ചരിഞ്ഞാട്ടങ്ങളുടെ ഇരപ്പില്‍
"ടൈ" മുറുകിയ കഴുത്തഴിക്കാന്‍ നോക്കുമ്പോള്‍
എന്നും ഓക്കാനം വരുന്ന "ചെയ്ത്താന്‍ മുക്ക്".
ഇത്തിരിപ്പോന്ന "ബാര്‍ബി"-കളെയും
ഒക്കത്തൊതുക്കി 'ജിഷ'-ച്ചെച്ചിക്ക്
ബാഗുകള്‍ക്കൊപ്പം ലോഹ്യങ്ങളും കൈമാറുന്നുണ്ടാകും
ചില ദൈര്‍ഘ്യമേറിയ സ്റ്റോപ്പുകള്‍.
സമയാസമയങ്ങളില്‍ ചര്‍ദ്ദിലിന്റെ
ഷട്ടറിട്ട പശ്ചാത്തലം
ഉഷ്ണം ഉഷ്ണേന ശാന്തി എന്നപോലെ
ഇടയ്ക്ക് "കീ" കൊടുത്തുവച്ച കരച്ചിലുകള്‍.
ഗള്‍ഫ് ഡാഡിയും,
ബെര്‍ത്ത്-ഡേ വിശേഷങ്ങളുടെ
പാഞ്ഞുനടക്കുന്ന "ക്യാരാമില്‍ക്കും"
കൌതുകം കൊണ്ടാണ് കണ്ണിലൊട്ടുക.
'മെല്‍വി'-ന്റെ ബ്ലാ...ബ്ലാ കാണുമ്പോള്‍
അവന്റെ ചേച്ചിമാരെപ്പോലെ അവനും
ആണ്‍-വേഷം കെട്ടിയ പെണ്ണാണ്
എന്നാണു തോന്നുക.
കോഴിപ്പള്ളി പാലം കടന്നാല്‍
കുടം പിടിച്ചൊരു പെണ്ണ്
കാവല്‍ നില്‍ക്കുന്ന വാട്ടറതോരറ്റി.
ഇനിയാണ് റഫ്-ബുക്കിന്റെ ബ്ലാങ്കിലേക്ക്
'ബേസിലി'-നെയും, ഉറങ്ങുന്ന
"പോണി-ടെയിലിനെ"യും പകര്‍ത്തേണ്ടത്.
അവനവിടെ കുടിയേറാന്‍ തുടങ്ങുമ്പോള്‍ ആകും
ഹോം-വര്‍ക്കിന്റെ രൂപത്തില്‍
മറവി മിന്നായംപോലെ
സ്കറിയാ സാറിന്റെ ചൂരലിലേക്ക് മുറിച്ചുകുത്തുക.
ഹോ... സമാധാനം...
ഫീസടക്കാത്തവന്റെ കണക്കുകള്‍
ക്ലാസ്സിന്റെ അരികുകള്‍ക്കും അപ്പുറത്താണല്ലോ,
നാളെ മുതല്‍ ഈ ബസിന്റെയും...!
keep writing...school bus is nice ....
മറുപടിഇല്ലാതാക്കൂ