
മരണം മുളക്കുന്ന നാട്*
മണവാട്ടികള്‍
തെരുവില്‍ പടര്‍ന്ന ചോരകൊണ്ട്
മെഹന്ദി വരയ്ക്കുന്ന,
ചാരം കൊണ്ട്
കണ്ണ് എഴുതുന്ന
ഒരു നാടിനെപ്പറ്റി
നിങ്ങള്‍ കേട്ടിട്ടുണ്ടോ ?
മരണം പെയ്യുന്ന ഹേമന്തം
അവരുടെ
നഗ്നാസ്തികളില്‍
അള്ളിപിടിച്ച്
കുളിരൂതും
ഇവിടെ എല്ലാവരും
കണ്ണുനീരില്‍ വിശ്വസിക്കുന്നു
വിട ചൊല്ലുമ്പോള്‍
ഒരു തുള്ളി കണ്ണുനീര്‍;
പുന:സമാഗമത്തിന്
രണ്ടിറ്റ് കണ്ണുനീര്‍.
ഇവിടെ
പുലരിയെന്നും
അതിന്റെ
കട്ടിഞ്ഞരംബുകളില്‍
ഇടനെഞ്ഞുതകര്‍ന്ന പൂമൊട്ടുകള്‍
കണ്ടെത്താറുണ്ട്
യഹൂദരുടെ ബയണറ്റുകളെ
ഉരുളം കല്ലു കൊണ്ടെതിരിട്ട
**അബാബീലുകളുടെ
ഈ കൊച്ചു ചക്രവാളം
നമ്മുടെ നിഷ്ക്രിയത്വത്തെ
കൊഞ്ഞനം കുത്തുമ്പോഴും
രാത്രിയെഴുതിയ
ചുവന്ന കവിതയില്‍
ഇവിടെന്നും
***മയ്യിത്ത് നമസ്ക്കാരത്തിനായി
ഇരുണ്ടു വെളുക്കാരുണ്ടാത്രേ...!!
*ഫലസ്തീന്‍ ജനത
**അബാബീല്‍ പക്ഷികള്‍: ഒരു ആനപ്പടയെ ദൈവം അബാബീല്‍ എന്ന് പേരുള്ള ഒരു തരം പക്ഷികളെ കൊണ്ട് കല്ലെറിഞ്ഞു നശിപ്പിച്ചു.
***മയ്യിത്ത് നമസ്ക്കാരം: മരണാനന്തര പ്രാര്‍ത്ഥന.
തെരുവില്‍ പടര്‍ന്ന ചോരകൊണ്ട്
മെഹന്ദി വരയ്ക്കുന്ന,
ചാരം കൊണ്ട്
കണ്ണ് എഴുതുന്ന
ഒരു നാടിനെപ്പറ്റി
നിങ്ങള്‍ കേട്ടിട്ടുണ്ടോ ?
മരണം പെയ്യുന്ന ഹേമന്തം
അവരുടെ
നഗ്നാസ്തികളില്‍
അള്ളിപിടിച്ച്
കുളിരൂതും
ഇവിടെ എല്ലാവരും
കണ്ണുനീരില്‍ വിശ്വസിക്കുന്നു
വിട ചൊല്ലുമ്പോള്‍
ഒരു തുള്ളി കണ്ണുനീര്‍;
പുന:സമാഗമത്തിന്
രണ്ടിറ്റ് കണ്ണുനീര്‍.
ഇവിടെ
പുലരിയെന്നും
അതിന്റെ
കട്ടിഞ്ഞരംബുകളില്‍
ഇടനെഞ്ഞുതകര്‍ന്ന പൂമൊട്ടുകള്‍
കണ്ടെത്താറുണ്ട്
യഹൂദരുടെ ബയണറ്റുകളെ
ഉരുളം കല്ലു കൊണ്ടെതിരിട്ട
**അബാബീലുകളുടെ
ഈ കൊച്ചു ചക്രവാളം
നമ്മുടെ നിഷ്ക്രിയത്വത്തെ
കൊഞ്ഞനം കുത്തുമ്പോഴും
രാത്രിയെഴുതിയ
ചുവന്ന കവിതയില്‍
ഇവിടെന്നും
***മയ്യിത്ത് നമസ്ക്കാരത്തിനായി
ഇരുണ്ടു വെളുക്കാരുണ്ടാത്രേ...!!
*ഫലസ്തീന്‍ ജനത
**അബാബീല്‍ പക്ഷികള്‍: ഒരു ആനപ്പടയെ ദൈവം അബാബീല്‍ എന്ന് പേരുള്ള ഒരു തരം പക്ഷികളെ കൊണ്ട് കല്ലെറിഞ്ഞു നശിപ്പിച്ചു.
***മയ്യിത്ത് നമസ്ക്കാരം: മരണാനന്തര പ്രാര്‍ത്ഥന.
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂ