
ഒറ്റപ്പെടലിന്റെ മേല്‍വിലാസം
ശബ്ദങ്ങളുടെ നിറഭേദങ്ങള്‍ക്കപ്പുറത്ത്
കാഴ്ചകളുടെ ഹുങ്കാരങ്ങള്‍ക്കപ്പുറത്ത്
അരികത്താരുമില്ലാത്ത അരികുകളില്‍
ഒറ്റക്കൊന്നൊറ്റപ്പെടണം
ആപ്പോഴറിയാം അതിന്റെ സുഖം.
കാഴ്ച്ചയുടെ പരിധികളില്‍നിന്ന്
കേള്‍വിയുടെ കടുപ്പങ്ങളില്‍നിന്ന്
വ്യവസ്ഥകളില്ലാതെ ഒഴിഞൊതുങ്ങുമ്പോഴാണ്
താനെങ്ങനെ 'ഞാന്‍' മാത്രമായെന്നറിയുക.
വഴി പറയാതെ ഇരുട്ടിലേക്ക് നടന്നറിയണം
പകലില്‍നിന്ന് അകല്‍ച്ചകള്‍ പിടിച്ചെടുക്കണം
അതിന്റകത്തളങ്ങളില്‍ തനിച്ചൊരു
മുറിയൊരുക്കണം.
ഒടുക്കം, ഒരുവനൊന്നൊറ്റപ്പെടാന്‍
കപടം ഈ ലോകത്ത്
ഒരായിരം കനത്ത കടമ്പകള്‍
കഷ്ടം, കടന്നൊളിക്കണം!
കാഫ്ക്കയും, കാമുവും, കൈക്കഗാറും
അസ്ഥിയെടുക്കാത്ത അരികുപറ്റി
അരികിനുമറിയാത്ത ആഴത്തില്‍
അര-ചാണ്‍ വട്ടത്തില്‍
ഈച്ച കടക്കാത്ത തനിപ്പില്‍
ഇനിമുതല്‍ പനിച്ചിരിക്കണം.
അല്ലെങ്കിലും, ഒറ്റപ്പെടുന്നവനല്ലേ
തന്റെ നിഴലളക്കാനറിയൂ
അതിലൊരു കടല്‍ വരക്കാനറിയൂ
അതിലൊരു തുഴപിടിക്കാനും
തനിച്ചടിഞ്ഞ്, ഒടുങ്ങാനുമറിയൂ...
കാഴ്ചകളുടെ ഹുങ്കാരങ്ങള്‍ക്കപ്പുറത്ത്
അരികത്താരുമില്ലാത്ത അരികുകളില്‍
ഒറ്റക്കൊന്നൊറ്റപ്പെടണം
ആപ്പോഴറിയാം അതിന്റെ സുഖം.
കാഴ്ച്ചയുടെ പരിധികളില്‍നിന്ന്
കേള്‍വിയുടെ കടുപ്പങ്ങളില്‍നിന്ന്
വ്യവസ്ഥകളില്ലാതെ ഒഴിഞൊതുങ്ങുമ്പോഴാണ്
താനെങ്ങനെ 'ഞാന്‍' മാത്രമായെന്നറിയുക.
വഴി പറയാതെ ഇരുട്ടിലേക്ക് നടന്നറിയണം
പകലില്‍നിന്ന് അകല്‍ച്ചകള്‍ പിടിച്ചെടുക്കണം
അതിന്റകത്തളങ്ങളില്‍ തനിച്ചൊരു
മുറിയൊരുക്കണം.
ഒടുക്കം, ഒരുവനൊന്നൊറ്റപ്പെടാന്‍
കപടം ഈ ലോകത്ത്
ഒരായിരം കനത്ത കടമ്പകള്‍
കഷ്ടം, കടന്നൊളിക്കണം!
കാഫ്ക്കയും, കാമുവും, കൈക്കഗാറും
അസ്ഥിയെടുക്കാത്ത അരികുപറ്റി
അരികിനുമറിയാത്ത ആഴത്തില്‍
അര-ചാണ്‍ വട്ടത്തില്‍
ഈച്ച കടക്കാത്ത തനിപ്പില്‍
ഇനിമുതല്‍ പനിച്ചിരിക്കണം.
അല്ലെങ്കിലും, ഒറ്റപ്പെടുന്നവനല്ലേ
തന്റെ നിഴലളക്കാനറിയൂ
അതിലൊരു കടല്‍ വരക്കാനറിയൂ
അതിലൊരു തുഴപിടിക്കാനും
തനിച്ചടിഞ്ഞ്, ഒടുങ്ങാനുമറിയൂ...