പ്രണയം പെറ്റിട്ട പീലിക്കടിഞ്ഞൂലുകളായി
പുസ്തകാകാശങ്ങളുടെ 'ഇങ്കുബെറ്റര്‍'-ല്‍ കണ്ടുമുട്ടുമ്പോഴും
ഇടയ്ക്കിടെ തുറന്നടയുന്ന ഇണക്കപ്പിണക്കങ്ങളുടെ
അമൂര്‍ത്ത രൂപങ്ങള്‍ കണ്ട്
തൊള്ള തുറക്കുമ്പോഴും
സ്നേഹത്തിന്റെ മധുരം ഈമ്പിക്കുടിച്ച് ചിരിയൊതുക്കുമ്പോഴും
അറിഞ്ഞിരുന്നില്ല
ജീവിതത്തിന്റെ പകര്‍പ്പെഴുത്തുകളില്‍
നാമിനി കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായി
കയറിപ്പറ്റുമെന്നു.
ഓര്‍മ്മയുടെ മുഖപ്പത്രങ്ങളില്‍
ഓമനിച്ച നിമിഷസഞ്ജയങ്ങള്‍
തിരുത്തി നീ ഗസറ്റിറക്കും മുന്‍പേ
ഹാള്‍മാര്‍ക്ക് മുദ്രകള്‍ ഇല്ലഞ്ഞതുകൊണ്ടാകണം
നിഴലാളിപ്പടര്‍ന്ന ഹ്രദയത്തിന്റെ
അലകുകളില്‍ തുരുമ്പിന്റെ ഭാഷ കണ്ടെത്തിയനിലയില്‍
എന്റെ സ്വപ്‌നങ്ങള്‍ 'കോമ'-യിലായത്.
നിന്നെ കണ്ണുനിറയെ ചിരിപ്പിക്കാറുള്ള
മുത്തശ്ശിയുടെ "മഴവില്ലു കണ്ട് മോഹിക്കുന്നവര്‍-
കുരുടന്‍ മൂങ്ങകളായിപ്പോകും" എന്ന
'ബനാന ടോക്ക്" ഇപ്പൊ അച്ചട്ടയല്ലോ...
കിടത്തിപ്പൊറുപ്പിക്കാഞ്ഞതുകൊണ്ടാകും
ഓര്‍മ്മയുമെന്നെ ഇട്ടേച്ചുപോയി.
കടത്തിണ്ണയില്‍ ഏകാന്തത പിടിച്ച്
പടംപോലിരിക്കുന്ന 'പ്രാന്തന്‍ പൊക്കനെ'
നീയാണാദ്യം 'പിയാത്ത'-യിലേക്ക്
കലാപരമായി മോര്‍ഫിയത്...
അരികത്താരുമില്ലാത്തൊരു മണ്‍പാതയില്‍
ഓര്‍മ്മകളാല്‍ ഞാനുമാ 'പിയാത്ത'യിലേക്ക്
ഉയര്‍ന്ന ഡോസില്‍ കുത്തിവയ്ക്കപ്പെട്ടു.
വഴിക്കണ്ണുകളില്‍ വസന്തം വന്നു
തേന്‍കുരുവികള്‍ക്ക് കണിയാകുമ്പോഴും
കല്ചീളുകള്‍ക്ക് ഉന്നം കൊടുക്കുമ്പോഴും
നിന്റെ 'സ്റ്റാച്ച്യു' വിളിയെന്നെ
ഇരുട്ടിന്റെ തനിപ്പിലേക്ക് മോര്‍ഫിയിരുന്നു.
വെയില്ക്കണ്ണുകളുടെ മഞ്ഞളിക്കുന്ന ഇടനാഴിയില്‍വച്ച് ഈറന്‍ കൊതികൊണ്ട് പ്രണയത്തിന്റെ വീഞ്ഞുപാത്രത്തിലേക്ക് എന്റെ മൗനത്തിന്റെ അടരുകളില്‍ നിന്നു ഇന്നലെ നീ വീണുടഞ്ഞത് അറിയാതെയാണ്. മാപ്പ്
Popular Posts
2010, ഏപ്രിൽ 12, തിങ്കളാഴ്‌ച
2010, ഏപ്രിൽ 9, വെള്ളിയാഴ്‌ച
പ്ധും...!
ഇടിമുഴക്കത്തിന്റെ നിഴല്‍ വീണ ഓര്‍മ്മകളില്‍
ഉണര്‍ന്നു സ്ഖലനം കാത്തിരിക്കുന്ന മരീചികപോലെ
മരുഭൂമിയുടെ ആര്‍ദ്രത വിരിച്ചിട്ടൊരാകാശം.
വിരഹകാലത്ത് മേഘക്കൂട്ടില്‍ നിന്നും
വാലിനു തീ പിടിച്ച്
ചാടിയിറങ്ങിയൊരു മിന്നല്‍
തല്ലിയടിച്ച് വീണത്
ഉറക്കം ഞെട്ടിയുണര്‍ന്ന
പാവമൊരെണ്ണപ്പനയുടെ നിറുകയിലേക്കും.
ബാക്കിയുണ്ടോ ആവോ...
കണ്ടു പേടിച്ചിട്ടാകും
നിന്നുവിറക്കുന്നൊരു കള്ളിമുള്‍ച്ചെടി.
കരയെ വാരിപ്പിടിക്കാനാഞ്ഞപ്പോള്‍
തീ മണലില്‍ നിന്ന് പൊള്ളിയ
കൈപ്പടം വലിച്ചു വെപ്രാളപ്പെടുന്ന തിരകളെ
കഴുത്തിനുപിടിച്ച് മുക്കിക്കൊണ്ട് മുരളുന്ന കടല്‍.
നിലാവിന്റെ കൊമ്പുകളില്‍
പ്രണയമൊഴിഞ്ഞ പ്രാവ്'ഇണ'കള്‍
മൌനത്തിന്റെ കൈവഴികളില്‍ കൂടൊരുക്കുന്നു.
"അടുത്തെങ്ങോ ഒരു ഹ്രദയം
ഉറുമ്പരിച്ചു കിടപ്പുണ്ടെ"ന്ന്
നിഴല്ചാരി വിയര്‍പ്പാറ്റിയിരിക്കുന്ന രാത്രിയോട്
മൂക്കുവിടര്‍ത്തി ശവംനാറിപ്പൂക്കള്‍
ഇതിനിടയിലാവും നിഴല്‍-വെളിച്ചങ്ങളുടെ
ഇടനാഴികടന്നു നിലാവിലെങ്ങനെയോ
കച്ചകെട്ടിയ നിഴലുമായി കയറിപ്പറ്റിയൊരു കയര്‍
എങ്ങോ ചുറ്റിനിന്ന് പതുക്കെ...
പ്ധും...!
ഉളുപ്പില്ലാതെ കണ്ടുനില്‍ക്കാന്‍ അറപ്പില്ലാഞ്ഞ്
ആരുമതത്ര ഗൌനിക്കാന്‍ പോയില്ല
ഒടുവില്‍ ഉഷ്ണമേഘങ്ങളില്‍
കഴുത്തു കുരുങ്ങിയ നിലയില്‍
കണ്ടെത്തിയ മഴയേം കൊണ്ട്
കാറ്റാവഴി വന്നപ്പോഴേക്കും
ഒടുവിലത്തെ മിടിപ്പുമെടുത്തു
സമയമതിന്റെ വഴിയെ പോയതോണ്ടാവും
കയര്‍ അനക്കം മുട്ടിയിരുന്നു...!!
ഉണര്‍ന്നു സ്ഖലനം കാത്തിരിക്കുന്ന മരീചികപോലെ
മരുഭൂമിയുടെ ആര്‍ദ്രത വിരിച്ചിട്ടൊരാകാശം.
വിരഹകാലത്ത് മേഘക്കൂട്ടില്‍ നിന്നും
വാലിനു തീ പിടിച്ച്
ചാടിയിറങ്ങിയൊരു മിന്നല്‍
തല്ലിയടിച്ച് വീണത്
ഉറക്കം ഞെട്ടിയുണര്‍ന്ന
പാവമൊരെണ്ണപ്പനയുടെ നിറുകയിലേക്കും.
ബാക്കിയുണ്ടോ ആവോ...
കണ്ടു പേടിച്ചിട്ടാകും
നിന്നുവിറക്കുന്നൊരു കള്ളിമുള്‍ച്ചെടി.
കരയെ വാരിപ്പിടിക്കാനാഞ്ഞപ്പോള്‍
തീ മണലില്‍ നിന്ന് പൊള്ളിയ
കൈപ്പടം വലിച്ചു വെപ്രാളപ്പെടുന്ന തിരകളെ
കഴുത്തിനുപിടിച്ച് മുക്കിക്കൊണ്ട് മുരളുന്ന കടല്‍.
നിലാവിന്റെ കൊമ്പുകളില്‍
പ്രണയമൊഴിഞ്ഞ പ്രാവ്'ഇണ'കള്‍
മൌനത്തിന്റെ കൈവഴികളില്‍ കൂടൊരുക്കുന്നു.
"അടുത്തെങ്ങോ ഒരു ഹ്രദയം
ഉറുമ്പരിച്ചു കിടപ്പുണ്ടെ"ന്ന്
നിഴല്ചാരി വിയര്‍പ്പാറ്റിയിരിക്കുന്ന രാത്രിയോട്
മൂക്കുവിടര്‍ത്തി ശവംനാറിപ്പൂക്കള്‍
ഇതിനിടയിലാവും നിഴല്‍-വെളിച്ചങ്ങളുടെ
ഇടനാഴികടന്നു നിലാവിലെങ്ങനെയോ
കച്ചകെട്ടിയ നിഴലുമായി കയറിപ്പറ്റിയൊരു കയര്‍
എങ്ങോ ചുറ്റിനിന്ന് പതുക്കെ...
പ്ധും...!
ഉളുപ്പില്ലാതെ കണ്ടുനില്‍ക്കാന്‍ അറപ്പില്ലാഞ്ഞ്
ആരുമതത്ര ഗൌനിക്കാന്‍ പോയില്ല
ഒടുവില്‍ ഉഷ്ണമേഘങ്ങളില്‍
കഴുത്തു കുരുങ്ങിയ നിലയില്‍
കണ്ടെത്തിയ മഴയേം കൊണ്ട്
കാറ്റാവഴി വന്നപ്പോഴേക്കും
ഒടുവിലത്തെ മിടിപ്പുമെടുത്തു
സമയമതിന്റെ വഴിയെ പോയതോണ്ടാവും
കയര്‍ അനക്കം മുട്ടിയിരുന്നു...!!
2010, ഏപ്രിൽ 3, ശനിയാഴ്‌ച
ഒരു പരിഭവ ക്കുറിപ്പ്

പ്രിയനേ...
വെന്തുറഞ്ഞ
നിന്റെ ഹ്രദയം
എന്റെ പനിച്ചുപൊള്ളുന്ന
നിറുകയില്‍ നനച്ചിട്ടത്
നാമിരുവരുടെയും
ഉഷ്ണശാന്തിക്കാണല്ലോ.
നിന്റെ ഉഷ്ണദിനങ്ങളുടെ
ഉര്‍വരതയിലാണ്
ഞാനൊരു
മഴമരമായതും
മാമ്പൂവായി തളിരിട്ടതും.
കുളിര്‍മഴയായി
നീയെന്നെ
പുണര്‍ന്നപ്പോള്‍
വിയര്‍പ്പുഗന്ധം
ഉയര്‍ന്നു പൊന്തിയ
രോമാഞ്ചം
നിന്റെ ഹരമാണ്
എന്നെനിക്കറിയാം.
പ്രണയം ഭ്രാന്തിന്റെ
ഇണയായപ്പോള്‍
എന്റെ നഗ്നതയുടെ
നിഴല്‍ മണത്തറിഞ്ഞ
നിന്റെ വെയില്‍ക്കണ്ണുകള്‍
നീരുണങ്ങിയ എന്റെ
ഇരുവിരല്‍ പാത്തികളില്‍
പെയ്തിറങ്ങിയതും
കിതച്ച് ഒട്ടി
പകച്ചകന്നതും
ഇന്നലെയാണെന്നു
തോന്നിപ്പോകുന്നു.
സ്നേഹം, മൌനം,
ധ്യാനം, അനുഭൂതി,
അതായിരുന്നു
ആ ദിനരാത്രങ്ങള്‍
നമുക്കായി കുടഞ്ഞിട്ടത്.
എന്റെ മാസക്കുളി തെറ്റിയ വിവരം
കാറ്റ് മുഖേനയറിഞ്ഞിട്ടും
കൈ നിറയെ
കാര്‍മേഘങ്ങളുമായി
നീയെന്തെ എന്നെ
കാണാന്‍ വരാഞ്ഞത് ?
പ്രാണന്‍ മുറിഞൊലിക്കുന്ന കൊടുംചൂടില്‍
നിഴല്‍ത്തുണയില്ലാതേറെക്കനത്ത് നിന്നപ്പോള്‍
തികച്ചും പ്രണയാതുരമായി
നീയൊന്നുണര്‍ന്നു പെയ്തിരുന്നെങ്കില്‍
നിന്റെ നിഴലിലുറങ്ങുന്ന
എന്റെ അടിവേരുകള്‍
വരള്‍ക്കാലങ്ങള്‍ പുകച്ച
ഇടിമുഴക്കങ്ങളോട് സന്ധി ചേരില്ലായിരുന്നു.
നിന്റെ മേഘങ്ങളില്‍
പനിച്ചുറങ്ങുന്ന മിന്നല്കൊടി
എന്റെ മഴക്കാടുകളില്‍
ഒരു വെളിപാടുപോലെ
ദഹിച്ച് ഒടുങ്ങില്ലായിരുന്നു.
ദേ, ഇന്നെന്റെ
മനസ്സുറങ്ങുന്ന
വേദാന്തങ്ങള്‍
അര്‍ത്ഥങ്ങളുടെ ശവപ്പറമ്പായതും
നിയില്ലാത്ത ഉഷ്ണം കൊണ്ടാണ്.
അത്രമേല്‍ അസഹ്യമാണീ
വിരഹതാപം.
വരണ്ട വാര്‍ഷിക-വലയമെന്‍
വന്മരങ്ങളില്‍ വരിയുടക്കുമ്പോള്‍
തിരണ്ടി നില്‍ക്കുന്ന
മഴക്കാറ്റുകൊണ്ടാ മുറിവുണക്കാമോ...?
...
എന്ന്,
അങ്ങയുടെ സ്വന്തം ഭൂമി.
വെന്തുറഞ്ഞ
നിന്റെ ഹ്രദയം
എന്റെ പനിച്ചുപൊള്ളുന്ന
നിറുകയില്‍ നനച്ചിട്ടത്
നാമിരുവരുടെയും
ഉഷ്ണശാന്തിക്കാണല്ലോ.
നിന്റെ ഉഷ്ണദിനങ്ങളുടെ
ഉര്‍വരതയിലാണ്
ഞാനൊരു
മഴമരമായതും
മാമ്പൂവായി തളിരിട്ടതും.
കുളിര്‍മഴയായി
നീയെന്നെ
പുണര്‍ന്നപ്പോള്‍
വിയര്‍പ്പുഗന്ധം
ഉയര്‍ന്നു പൊന്തിയ
രോമാഞ്ചം
നിന്റെ ഹരമാണ്
എന്നെനിക്കറിയാം.
പ്രണയം ഭ്രാന്തിന്റെ
ഇണയായപ്പോള്‍
എന്റെ നഗ്നതയുടെ
നിഴല്‍ മണത്തറിഞ്ഞ
നിന്റെ വെയില്‍ക്കണ്ണുകള്‍
നീരുണങ്ങിയ എന്റെ
ഇരുവിരല്‍ പാത്തികളില്‍
പെയ്തിറങ്ങിയതും
കിതച്ച് ഒട്ടി
പകച്ചകന്നതും
ഇന്നലെയാണെന്നു
തോന്നിപ്പോകുന്നു.
സ്നേഹം, മൌനം,
ധ്യാനം, അനുഭൂതി,
അതായിരുന്നു
ആ ദിനരാത്രങ്ങള്‍
നമുക്കായി കുടഞ്ഞിട്ടത്.
എന്റെ മാസക്കുളി തെറ്റിയ വിവരം
കാറ്റ് മുഖേനയറിഞ്ഞിട്ടും
കൈ നിറയെ
കാര്‍മേഘങ്ങളുമായി
നീയെന്തെ എന്നെ
കാണാന്‍ വരാഞ്ഞത് ?
പ്രാണന്‍ മുറിഞൊലിക്കുന്ന കൊടുംചൂടില്‍
നിഴല്‍ത്തുണയില്ലാതേറെക്കനത്ത് നിന്നപ്പോള്‍
തികച്ചും പ്രണയാതുരമായി
നീയൊന്നുണര്‍ന്നു പെയ്തിരുന്നെങ്കില്‍
നിന്റെ നിഴലിലുറങ്ങുന്ന
എന്റെ അടിവേരുകള്‍
വരള്‍ക്കാലങ്ങള്‍ പുകച്ച
ഇടിമുഴക്കങ്ങളോട് സന്ധി ചേരില്ലായിരുന്നു.
നിന്റെ മേഘങ്ങളില്‍
പനിച്ചുറങ്ങുന്ന മിന്നല്കൊടി
എന്റെ മഴക്കാടുകളില്‍
ഒരു വെളിപാടുപോലെ
ദഹിച്ച് ഒടുങ്ങില്ലായിരുന്നു.
ദേ, ഇന്നെന്റെ
മനസ്സുറങ്ങുന്ന
വേദാന്തങ്ങള്‍
അര്‍ത്ഥങ്ങളുടെ ശവപ്പറമ്പായതും
നിയില്ലാത്ത ഉഷ്ണം കൊണ്ടാണ്.
അത്രമേല്‍ അസഹ്യമാണീ
വിരഹതാപം.
വരണ്ട വാര്‍ഷിക-വലയമെന്‍
വന്മരങ്ങളില്‍ വരിയുടക്കുമ്പോള്‍
തിരണ്ടി നില്‍ക്കുന്ന
മഴക്കാറ്റുകൊണ്ടാ മുറിവുണക്കാമോ...?
...
എന്ന്,
അങ്ങയുടെ സ്വന്തം ഭൂമി.
ട്രാഫിക്-ബേ വരയുന്നത്
ഭാവനകളുടെ നിറവില്‍
നിഴലായി നില്‍ക്കുന്ന
മരത്തില്‍ നിന്ന് തുടങ്ങണം.
കൊളോണുകളുടെ മണത്തില്‍
മയങ്ങി വിരിയുന്ന
പ്ലാസ്റ്റിക് പൂക്കളും
കാറ്റ് തൊട്ടറിയാത്ത
തെര്‍മോകോള്‍ ഇലകളുടെ
കിരുകിരുപ്പുമുള്ള മരമാവണം;
അതിലേക്കിനിയൊരു വഴി വരയണം.
മങ്ങിത്തെളിയുന്ന നിഴലില്‍
പൂച്ച എലിയെ തിരയുന്ന
സീബ്ര-ലൈനുകളില്‍ നിന്നും;
മുറിച്ചെടുത്തൊരു ഫ്ലക്സ്-ബോര്‍ഡ്
വേണമെങ്കില്‍ ഓരത്തു വയ്ക്കാം.
പക്ഷെ, ശ്രദ്ധയില്‍പെടാന്‍ ഇടയില്‍
സ്പോന്‍സെര്‍ഡു പരസ്യത്തിന്റെ
കിടിലന്‍ 'ഗ്ലാമര്‍' തിരുകണം.
സുഗന്ധം കായ്ക്കുന്ന
ഷാമ്പൂ-സാഷേകളാവും
തലങ്ങും വിലങ്ങും
സിഗ്നല്‍ തരിക.
ഇരുട്ടിന്റെ പകലുറക്കത്തില്‍
ഈച്ചയാര്‍ക്കുന്ന കൈവഴികളില്‍
ഉറുമ്പ്-പടകള്‍ മുദ്രാവാക്യങ്ങളോടെ
ഷഡ്പദങ്ങളുടെ ജഡമെടുത്ത് പോകണം.
ഞാന്നുകിടക്കുന്ന കരിവള്ളികളില്‍
കടന്നലുകള്‍ മൂളിപ്പറക്കണം.
വിഹഗവീക്ഷണത്തിനായി
സര്‍ക്യൂട്ട്-ക്യാമറ വയ്ക്കാന്‍
കിളിക്കൂടുള്ളോരു ശിഖരം മുറിക്കണം.
അതില്‍ നിന്നാവണം
ചോരമണം ഇഴഞ്ഞിറങ്ങേണ്ടത്.
അതിനും താഴെ നിരയിടുന്നത്
ചോരകുടിയന്‍ വാവലുകളുടെ
ചിറകടികളാവണം.
വന്ധ്യാകാശത്തെ നോക്കി
വടവൃക്ഷം ഇടക്കൊന്നു
കൊഞ്ഞനം കുത്തുമ്പോള്‍
മറിഞ്ഞുവീഴാതിരിക്കാന്‍
ഭൂമിയുടെ അണ്ണാക്കിലേക്ക്
ഒരു നെടുങ്ങന്‍ പൈലിറക്കണം.
വേരുകള്‍ മുഴുത്ത ബോള്‍ട്ടിട്ടു മുറുക്കണം.
അറിയാമല്ലോ...
എതവനാ ഇനിയിത്
പിഴുതെറിയുകയെന്നു...
ഹമ്പടാ...
നിഴലായി നില്‍ക്കുന്ന
മരത്തില്‍ നിന്ന് തുടങ്ങണം.
കൊളോണുകളുടെ മണത്തില്‍
മയങ്ങി വിരിയുന്ന
പ്ലാസ്റ്റിക് പൂക്കളും
കാറ്റ് തൊട്ടറിയാത്ത
തെര്‍മോകോള്‍ ഇലകളുടെ
കിരുകിരുപ്പുമുള്ള മരമാവണം;
അതിലേക്കിനിയൊരു വഴി വരയണം.
മങ്ങിത്തെളിയുന്ന നിഴലില്‍
പൂച്ച എലിയെ തിരയുന്ന
സീബ്ര-ലൈനുകളില്‍ നിന്നും;
മുറിച്ചെടുത്തൊരു ഫ്ലക്സ്-ബോര്‍ഡ്
വേണമെങ്കില്‍ ഓരത്തു വയ്ക്കാം.
പക്ഷെ, ശ്രദ്ധയില്‍പെടാന്‍ ഇടയില്‍
സ്പോന്‍സെര്‍ഡു പരസ്യത്തിന്റെ
കിടിലന്‍ 'ഗ്ലാമര്‍' തിരുകണം.
സുഗന്ധം കായ്ക്കുന്ന
ഷാമ്പൂ-സാഷേകളാവും
തലങ്ങും വിലങ്ങും
സിഗ്നല്‍ തരിക.
ഇരുട്ടിന്റെ പകലുറക്കത്തില്‍
ഈച്ചയാര്‍ക്കുന്ന കൈവഴികളില്‍
ഉറുമ്പ്-പടകള്‍ മുദ്രാവാക്യങ്ങളോടെ
ഷഡ്പദങ്ങളുടെ ജഡമെടുത്ത് പോകണം.
ഞാന്നുകിടക്കുന്ന കരിവള്ളികളില്‍
കടന്നലുകള്‍ മൂളിപ്പറക്കണം.
വിഹഗവീക്ഷണത്തിനായി
സര്‍ക്യൂട്ട്-ക്യാമറ വയ്ക്കാന്‍
കിളിക്കൂടുള്ളോരു ശിഖരം മുറിക്കണം.
അതില്‍ നിന്നാവണം
ചോരമണം ഇഴഞ്ഞിറങ്ങേണ്ടത്.
അതിനും താഴെ നിരയിടുന്നത്
ചോരകുടിയന്‍ വാവലുകളുടെ
ചിറകടികളാവണം.
വന്ധ്യാകാശത്തെ നോക്കി
വടവൃക്ഷം ഇടക്കൊന്നു
കൊഞ്ഞനം കുത്തുമ്പോള്‍
മറിഞ്ഞുവീഴാതിരിക്കാന്‍
ഭൂമിയുടെ അണ്ണാക്കിലേക്ക്
ഒരു നെടുങ്ങന്‍ പൈലിറക്കണം.
വേരുകള്‍ മുഴുത്ത ബോള്‍ട്ടിട്ടു മുറുക്കണം.
അറിയാമല്ലോ...
എതവനാ ഇനിയിത്
പിഴുതെറിയുകയെന്നു...
ഹമ്പടാ...
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)